മറിഞ്ഞുവീണ ഫോട്ടോഗ്രാഫറെ പിടിച്ചെഴുന്നേല്‍പ്പിച്ച് രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍
തന്റെ ചിത്രം പകര്‍ത്തിക്കൊണ്ടിരിക്കെ പടിക്കെട്ടുകളില്‍ നിന്ന് താഴെവീണ ഫോട്ടോഗ്രാഫറെ എഴുന്നേല്ക്കാന് സഹായിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. ഭുബനേശ്വര്‍ വിമാനത്താവളത്തില്‍ വെച്ചാണ് സംഭവമുണ്ടായത്. സ്റ്റെപ്പുകള്‍ക്കു മുകളില്‍ നിന്ന് വീണ ഫോട്ടോഗ്രാഫറെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഉടന്‍ തന്നെ താഴെയിറങ്ങി വരികയും വീണയാളെ പിടിച്ച് ഉയര്‍ത്തുകയും ചെയ്യുന്നതാണ് വീഡിയോയില്‍. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഴയ ഒരു വീഡിയോയും ഇതും താരതമ്യം ചെയ്തുകൊണ്ട് ട്വീറ്റുകള്‍ വന്നതോടെയാണ് ഇത് വൈറലായത്.
2013ല്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോഡി പ്രസംഗിച്ചു കൊണ്ടു നില്ക്കുമ്പോള് വേദിയില്‍ നില്‍ക്കുകയായിരുന്ന ഗുജറാത്ത് ഡിജിപിയായിരുന്ന അമിതാഭ് പഥക് കുഴഞ്ഞു വീഴുന്ന വീഡിയോയാണ് അത്. പ്രസംഗിച്ചുകൊണ്ടിരുന്ന മോഡിയുടെ ശ്രദ്ധയില്‍ പോലീസ് മേധാവിയുടെ വീഴ്ച പെട്ടെങ്കിലും പ്രസംഗം തുടരുകയാണ്. ആരൊക്കെ മരിച്ചാലും മോഡിജി പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കും എന്ന അടിക്കുറിപ്പുമായാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വീഡിയോ കാണാം