വെടിയേറ്റ് വീണ യുവാവിനെ മര്‍ദ്ദിച്ച് പോലീസ്; തൂത്തുക്കുടിയിലേത് മനുഷ്യത്വമില്ലായ്മയുടെ കാഴ്ചകള്‍; വീഡിയോ
തൂത്തുക്കുടിയില്‍ വെടിയേറ്റ് വീണ യുവാവിനെ പോലീസ് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബുധനാഴ്ചയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട കാളിയപ്പനാണ് പോലീസിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത്. വെടിയേറ്റ് നിലത്തു കിടക്കുന്ന കാളിയപ്പന്റെ കാലില്‍ പോലീസുകാര്‍ പിടിച്ചു വലിക്കുകയും ലാത്തി കൊണ്ട് കുത്തുകയും ചെയ്തു. എഴുന്നേറ്റ് പോകാന്‍ ആക്രോശിച്ചു കൊണ്ട് അധികം അഭിനയിക്കരുതെന്നും പോലീസുകാര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
May 24, 2018, 12:51 IST

സമീപത്തുണ്ടായിരുന്ന ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാളിയപ്പന് അതിനു മുമ്പുതന്നെ മരിച്ചിരുന്നു.
വീഡിയോ കാണാം