‘കൈക്കോട്ടും കണ്ടിട്ടില്ല, കയ്യിൽ തഴമ്പുമില്ല’ ഒരു വടക്കൻ സെൽഫിയിലെ രസകരമായ ഗാനം കാണാം

നിവിൻ പോളി നായകനാകുന്ന ഒരു വടക്കൻ സെൽഫിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'കൈക്കോട്ടും കണ്ടിട്ടില്ല, കൈയിൽ തഴമ്പുമില്ല' എന്ന് തുടങ്ങുന്നതാണ് ഗാനം.
 

നിവിൻ പോളി നായകനാകുന്ന ഒരു വടക്കൻ സെൽഫിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കൈക്കോട്ടും കണ്ടിട്ടില്ല, കൈയിൽ തഴമ്പുമില്ല’ എന്ന് തുടങ്ങുന്നതാണ് ഗാനം. ഈ പരീക്ഷാ കാലത്തെ എല്ലാ വിദ്യാർത്ഥീ വിദ്യാർത്ഥിനികൾക്കും ഈ കൈക്കോട്ട് സമർപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രത്തിന്റ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ  ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. തമാശ കലർന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഷാൻ റഹ്മാനാണ്.

നവാഗതനായ ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഛായാഗ്രാഹകൻ വിപിൻ മോഹന്റെ മകളും മുൻ ബാലതാരവുമായിരുന്ന മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക. വിനോദ് ഷൊർണൂർ നിർമ്മിക്കുന്ന ചിത്രം ലാൽ ജോസിന്റെ എൽ. ജെ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ജോമോൻ ടി ജോണാണ് ഛായാഗ്രഹണം.