കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് വൈറൽ; വിവാഹ തീയതി ഇതോ ?

 | 
keerthi

ദീർഘകാല സുഹൃത്ത് ആന്‍റണി തട്ടിലുമായുള്ള നടി കീർത്തി സുരേഷ് വിവാഹം നടക്കും എന്ന വിവരം സര്‍പ്രൈസയാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്നത്. ഗോവയില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് വിവരം. ഇപ്പോള്‍ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ദേശീയ മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

എക്‌സിൽ പ്രചരിക്കുന്ന വൈറൽ കല്യാണക്കത്ത് അനുസരിച്ച്, കീർത്തി സുരേഷും ആന്‍റണിയും തമ്മിലുള്ള വിവാഹം ഡിസംബർ 12 നാണ് നടക്കുക. വൈറലായ വിവാഹ ക്ഷണക്കത്ത് ഇങ്ങനെ: “ഞങ്ങളുടെ മകള്‍ വിവാഹിതയാകുന്ന കാര്യം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. 

ഡിസംബർ 12 ന് ഒരു അടുപ്പക്കാരുടെ ഒത്തുചേരലിൽ ആയിരിക്കും വിവാഹം. ഞങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു. അവർ ഒരുമിച്ച് അവരുടെ ജീവിതത്തിന്‍റെ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ നിങ്ങളുടെ അനുഗ്രഹങ്ങൾ അവർക്ക് ചൊരിയാൻ കഴിയുമെങ്കിൽ ഞങ്ങൾ നന്ദിയുള്ളവരായിരിക്കും" കീര്‍ത്തിയുടെ മാതാപിതാക്കളായ ജി സുരേഷ് കുമാറിന്‍റെയും മേനര സുരേഷ് കുമാറിന്‍റെയും പേരിലാണ് ഈ കത്ത്. 

ഏതാനും ആഴ്ചകൾക്ക് മുമ്പ് കീർത്തി സുരേഷ് ആന്‍റണി തട്ടിലുമായുള്ള തന്‍റെ ബന്ധം ഇൻസ്റ്റാഗ്രാം വഴി ഔദ്യോഗികമാക്കിയിരുന്നു. അവരുടെ ദീപാവലി ആഘോഷത്തിൽ നിന്നുള്ള ഒരു ചിത്രം അവര്‍ പങ്കിട്ടിരുന്നു. 

ബേബി ജോണിലൂടെ കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക് എത്തുന്നത്. ദളപതി വിജയ്‍യുടെ തെരിയാണ് ബോളിവുഡ് ചിത്രമായി റീമേക്ക് ചെയ്യുന്നത്. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. ബേബി ജോണിന്റെ സംവിധാനം കലീസും കഥാപാത്രങ്ങളായി വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ഉണ്ട്.

കൊച്ചി സ്വദേശിയായ ഒരു ബിസിനസുകാരനാണ് വരൻ ആന്റണി തട്ടില്‍. കൊച്ചിയിലും ദുബായിലും ആന്റണിക്ക് ബിസിനസുണ്ട്. ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്. ചെന്നൈയിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.