ലത മങ്കേഷ്കറുടെ ആരോഗ്യനിലയില്‍ പുരോഗതി; വിവരങ്ങള്‍ പുറത്ത് വിട്ട് കുടുംബം
ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് കുടുംബം.
Nov 13, 2019, 16:15 IST
| 
മുംബൈ: ഗായിക ലത മങ്കേഷ്കറുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് കുടുംബം. ആരോഗ്യ നില ഗുരുതരമാണെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നില മെച്ചപ്പെടുകയാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അവരെ ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്നും മരുമകള്‍ രചന ഷാ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ലതയെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുടുംബം പുറത്തുവിട്ട പ്രസ്താവനയിലാണ് ആരോഗ്യ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ആരോഗ്യ നിലയില്‍ പ്രശ്നങ്ങളില്ലെന്നും സ്ഥിതി കൂടുതല്‍ മെച്ചപ്പെടുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ലതയുടെ ആരോഗ്യ വിവരങ്ങള്‍ എല്ലാവരെയും അറിയിക്കുന്നതാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.