‘ഞങ്ങള്‍ ഇനി മൂന്ന് പേര്’; ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ച് അനുഷ്ക ശര്‍മ
തങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ കൂടിയെത്തുന്നുവെന്ന് ബോളിവുഡ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മ.
Aug 27, 2020, 14:06 IST
| 
മുംബൈ: തങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാള്‍ കൂടിയെത്തുന്നുവെന്ന് ബോളിവുഡ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഭാര്യയുമായ അനുഷ്ക ശര്‍മ. ട്വിറ്റര്‍ സന്ദേശത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അനുഷ്ക പങ്കുവെച്ചിരിക്കുന്നത്.
And then, we were three! Arriving Jan 2021
pic.twitter.com/iWANZ4cPdD
— Anushka Sharma (@AnushkaSharma) August 27, 2020
മൂന്നാമത്തെയാള്‍ ജനുവരിയില്‍ എത്തുമെന്നും അനുഷ്ക ട്വീറ്റില്‍ പറയുന്നു. 2017ലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം കോഹ്ലിയും അനുഷ്കയും വിവാഹിതരായത്.