സത്യമേവ ജയതേയ്ക്ക് വേണ്ടി ദേശീയ ചിഹ്നം ഉപയോഗിച്ചുവെന്നാരോപിച്ച് ആമിർ ഖാന് വക്കീൽ നോട്ടീസ്

ജനപ്രിയ ടെലിവിഷൻ ഷോയായ സത്യമേവ ജയതേയ്ക്കു വേണ്ടി ദേശീയ ചിഹ്നം ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ആമിർ ഖാന് വക്കീൽ നോട്ടീസ്. സാമൂഹ്യ പ്രവർത്തകനായ മനോരഞ്ജൻ റോയിക്ക് വേണ്ടി അഡ്വക്കേറ്റ് മനോജ് സിംഗാണ് നോട്ടീസ് അയച്ചത്.
 | 
സത്യമേവ ജയതേയ്ക്ക് വേണ്ടി ദേശീയ ചിഹ്നം ഉപയോഗിച്ചുവെന്നാരോപിച്ച് ആമിർ ഖാന് വക്കീൽ നോട്ടീസ്

മുംബൈ: ജനപ്രിയ ടെലിവിഷൻ ഷോയായ സത്യമേവ ജയതേയ്ക്കു വേണ്ടി ദേശീയ ചിഹ്നം ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ആമിർ ഖാന് വക്കീൽ നോട്ടീസ്. സാമൂഹ്യ പ്രവർത്തകനായ മനോരഞ്ജൻ റോയിക്ക് വേണ്ടി അഡ്വക്കേറ്റ് മനോജ് സിംഗാണ് നോട്ടീസ് അയച്ചത്.

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ ടി.വി ചാനലിൽ ദേശിയ ചിഹ്നം ഉപയോഗിച്ചു എന്ന് നോട്ടീസിൽ പറയുന്നു. സർക്കാർ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കണം. അനുമതിയുണ്ടെന്ന് വ്യക്തമാക്കാത്ത പക്ഷം നിയമനടപടികൾ നേരിടേണ്ടിവരുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. പരിപാടിയുടെ പ്രൊഡ്യൂസർമാരായ ആമിർ ഖാൻ, ഭാര്യ കിരൺ റാവു, ഡയറക്ടർ സത്യജിത് ഭട്കൽ എന്നിവർക്കെതിരെയാണ് നോട്ടീസ്.

ദേശീയ ചിഹ്നത്തിന്റെ ഭാഗമായ സത്യമേവ ജയതേ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്നാണ്് 2009ലെ നിയമം അനുശാസിക്കുന്നത്. പരസ്യത്തിനോ മറ്റ് സാമ്പത്തിക നേട്ടങ്ങൾക്കോ വേണ്ടി ചിഹ്നം ഉപയോഗിക്കാൻ ആർക്കും അവകാശമില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിഷയത്തോട് പ്രതികരിക്കാൻ ആമിർ ഖാനോ ഭാര്യ കിരൺ റാവുവോ സംവിധായകൻ സത്യജിത് ഭട്കലോ ഇതുവരെ തയ്യാറായിട്ടില്ല.