പി.കെ ചൈനയിലേക്ക്; 3500 കേന്ദ്രങ്ങളിൽ റിലീസ്

വിമർശനങ്ങൾക്കിടെയിലും വൻഹിറ്റായി മാറിയ ആമിർഖാൻ ചിത്രം പി.കെ ചൈനയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. 3500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും വൻവിജയം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ രാജ്കുമാർ ഹിരാനി പറഞ്ഞു.
 | 

പി.കെ ചൈനയിലേക്ക്; 3500 കേന്ദ്രങ്ങളിൽ റിലീസ്
ബീജിംഗ്:
വിമർശനങ്ങൾക്കിടെയിലും വൻഹിറ്റായി മാറിയ ആമിർഖാൻ ചിത്രം പി.കെ ചൈനയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. 3500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും വൻവിജയം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ രാജ്കുമാർ ഹിരാനി പറഞ്ഞു. ചൈന ഫിലീം ഗ്രൂപ്പ് കോർപ്പറേഷനുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ചർച്ചയിൽ ചൈനയിലെ ഇന്ത്യൻ അംബാസഡർ അശോക് കെ കാന്തയും പങ്കെടുത്തു.

രണ്ട് മാസത്തിനുള്ളിൽ തന്നെ പികെ ചൈനയിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. റിലീസിംഗിന്റെ ഭാഗമായി ആമിർ ഖാനുമടങ്ങിയ സംഘം ചൈന സന്ദർശിക്കുമെന്നും ഹിരാനി പറഞ്ഞു. ആമിറും ഹിരാനിയും ഒന്നിച്ച ത്രീ ഇഡിയറ്റ്‌സും ചൈനയിൽ റിലീസ് ചെയ്തിരുന്നു. അതിന് വൻസ്വീകരണമാണ് ജനങ്ങൾ നൽകിയത്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സിനിമാ വിപണിയാണ് ചൈന. നിലവിൽ 34 വിദേശരാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഇവിടെ റിലീസ് ചെയ്യുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ഹോളിവുഡിൽ നിന്നുള്ളതാണ്.