സഞ്ജയ് ദത്തിന് പരോൾ നീട്ടിക്കിട്ടിയില്ല; ഇന്ന് തന്നെ ജയിലിലേക്ക് മടങ്ങും
പരോൾ നീട്ടിക്കിട്ടാൻ വേണ്ടി ബോളിവുഡ് താരം സഞ്ജയ് ദത്ത് സമർപ്പിച്ച അപേക്ഷ മഹാരാഷ്ട്ര സർക്കാർ തള്ളി. ഇതോടെ സഞ്ജയ് ദത്ത് ഇന്നുതന്നെ പൂനെയിലെ യർവാഡ ജയിലിലേക്ക് മടങ്ങണം.
| Jan 10, 2015, 12:41 IST

മുംബൈ: പരോൾ നീട്ടിക്കിട്ടാൻ വേണ്ടി ബോളിവുഡ് താരം സഞ്ജയ് ദത്ത് സമർപ്പിച്ച അപേക്ഷ മഹാരാഷ്ട്ര സർക്കാർ തള്ളി. ഇതോടെ സഞ്ജയ് ദത്ത് ഇന്നുതന്നെ പൂനെയിലെ യർവാഡ ജയിലിലേക്ക് മടങ്ങണം. ഡിസംബർ 24 മുതൽ 14 ദിവസത്തേക്കാണ് ജയിലിൽനിന്ന് സഞ്ജയ് ദത്തിന് അവധി അനുവദിച്ചിരുന്നത്. ഇത് 14 ദിവസത്തേക്കുകൂടി നീട്ടിനൽകണമെന്ന ആവശ്യമാണ് സർക്കാർ തള്ളിയത്.
താരത്തിന് അധികൃതർ വഴിവിട്ട സഹായങ്ങളൊരുക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അവധി നീട്ടിനൽകേണ്ടന്ന് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചത്.
1993ലെ മുംബൈ സ്‌ഫോടന കേസുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്ത് ജയിലിലാകുന്നത്. അനധികൃതമായി എ.കെ. 47 തോക്കുകൾ സൂക്ഷിച്ചെന്നും പിന്നീട് അവ നശിപ്പിച്ചെന്നുമായിരുന്നു ദത്തിനെതിരെയുള്ള കുറ്റം. അഞ്ചു വർഷം തടവാണ് താരത്തിന് കോടതി വിധിച്ചത്.

