അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ബിഗ് ബി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അക്കൗണ്ടിൽ ഫോളോവേഴ്സായി അശ്ലീല സൈറ്റുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി ബച്ചൻ വ്യക്തമാക്കിയത്. പ്രശ്നം പരിഹരിക്കപ്പെട്ടതായും ബച്ചൻ അറിയിച്ചു.
ആരാണ് ഇതിനു പിന്നിലെന്ന് അറിയില്ലെന്നും ബച്ചൻ ട്വിറ്ററിലൂടെ പ്രതികരിച്ചു. ട്വിറ്ററിലൂടെ ആരാധകരുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന സെലിബ്രിറ്റിയാണ് അമിതാഭ് ബച്ചൻ. തന്റെ വ്യക്തിപരമായ പല കാര്യങ്ങളും ബച്ചൻ പങ്കുവച്ചതും ഇതിലൂടെ തന്നെയാണ്.
T 1980 -WHOA !..My Twitter handle hacked ! Sex sites planted as 'following' ! Whoever did this, try someone else, buddy, I don't need this !
— Amitabh Bachchan (@SrBachchan) August 31, 2015

