ഡോളീ കി ഡോലിയിലെ ബാപ്പുജി കി തുല്ലു

ഡോളീ കി ഡോലിയിലെ ബാപ്പുജി കി തുല്ലു എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വാജിദും ദിനേശ് ശബരിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിനേശ് ശബരിയുടെ വരികൾക്ക് സാജിദ് വാജിദ് ഈണം പകർന്നിരിക്കുന്നു.
 | 

ഡോളീ കി ഡോലിയിലെ ബാപ്പുജി കി തുല്ലു എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വാജിദും ദിനേശ് ശബരിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിനേശ് ശബരിയുടെ വരികൾക്ക് സാജിദ്  വാജിദ് ഈണം പകർന്നിരിക്കുന്നു. വിവാഹ തട്ടിപ്പുകാരിയായി സോനം കപൂർ എത്തുന്ന ചിത്രത്തിൽ മൂന്ന് യുവാക്കളെ വിവാഹം കഴിച്ച് അവരുടെ വീടുകളിലെ പണവും സ്വർണ്ണാഭരണങ്ങളുമായി മുങ്ങുന്നതും, യുവാക്കൾ സോനത്തെ അന്വേഷിച്ചിറങ്ങുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിഷേക് ഡോഗ്രയാണ് ഡോളീ കി ഡോലി എന്ന റൊമാന്റിക്ക് കോമഡി സംവിധാനം ചെയ്യുന്നത്. അഭിഷേക് ഡോഗ്രയും ഉമാശങ്കർ സിങും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സോനം കപൂർ, പുൽകിത് സാമ്രാട്ട്, രാജ്കുമാർ റാവു, വരുൺ ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇവരെ കൂടാതെ സെയ്ഫ് അലി ഖാൻ, മലെയ്ക അറോറ ഖാൻ എന്നിവർ ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുന്നുണ്ട്. അർബ്ബാസ് ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അർബ്ബാസ് ഖാനും മലെയ്ക അറോറ ഖാനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഈ മാസം 23 ന് തീയേറ്ററുകളിലെത്തും.