കിൽ ദില്ലിലെ പുതിയ ഗാനം
തൊണ്ണൂറുകളിലെ തനിപകർപ്പായി കിൽദില്ലിലെ നഖരീലേ എന്ന ഗാനം. 90-കളിലെ ജനപ്രിയ ചിത്രങ്ങളുടെ സംഗീതവുമായി ഒത്തുപോകുന്ന തരത്തിലാണ് ശങ്കർ എഹ്സാൻ ലോയ്യാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ഗുൽസാറിന്റെ വരികൾ ശങ്കർ മഹാദേവൻ, അലി സഫർ, മഹാലക്ഷ്മി അയ്യർ, ഗുൽസാർ എന്നിവർ ചേർന്ന് പാടിയിരിക്കുന്നു.
യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് കിൽ ദിൽ നിർമ്മിക്കുന്നത്. സാഥിയ, ബണ്ടി ഓർ ബബ്ലി, ജൂം ബരാബർ ജൂം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഷാദ് അലി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് കിൽ ദിൽ. രണ്ട് ഗുണ്ടകളുടേയും അവരുടെ ഇടയിൽ എത്തുന്ന യുവതിയുടേയും പ്രണയത്തിന്റെ കഥ പറയുന്ന റൊമാന്റിക്ക് ആക്ഷൻ ചിത്രമാണ് കിൽ ദിൽ. ബോളിവുഡിലെ പഴയകാല സൂപ്പർതാരം ഗോവിന്ദ ആദ്യമായി അഭിനയിക്കുന്ന യാഷ് രാജ് ഫിലിംസ് ചിത്രം എന്ന പ്രത്യേകത കൂടി കിൽ ദില്ലിനുണ്ട്. രൺവീർ സിങ്, പരിണീതി ചോപ്ര, അലി സഫർ, ഗോവിന്ദ, റോക്കി വർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ റാണി മുഖർജിയും അതിഥി വേഷത്തിൽ എത്തുന്ന ചിത്രം 14-ന് തീയേറ്ററുകളിലെത്തും

