13 ദിവസം; 263 കോടി; കളക്ഷൻ റെക്കോർഡുകൾ തകർത്ത് പി.കെ മുന്നേറുന്നു

സംഘപരിവാർ സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടയിലും പികെ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. റിലീസ് ചെയ്ത് 13 ദിവസത്തിനുള്ളിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ബഹുമതിക്ക് പി.കെ അർഹമായി. 13 ദിവസം കൊണ്ട് 263 കോടി രൂപയാണ് പികെ വാരിക്കൂട്ടിയത്.
 | 

13 ദിവസം; 263 കോടി; കളക്ഷൻ റെക്കോർഡുകൾ തകർത്ത് പി.കെ മുന്നേറുന്നു
മുംബൈ:
സംഘപരിവാർ സംഘടനകളുടെ പ്രതിഷേധങ്ങൾക്കിടയിലും പികെ റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. റിലീസ് ചെയ്ത് 13 ദിവസത്തിനുള്ളിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന ബഹുമതിക്ക് പി.കെ അർഹമായി. 13 ദിവസം കൊണ്ട് 263 കോടി രൂപയാണ് പികെ വാരിക്കൂട്ടിയത്.

ആമിർ ഖാൻ ചിത്രം തന്നെയായ ധൂം3 ആയിരുന്നു മുൻപ് ഈ ലിസ്റ്റിൽ ഒന്നാമത്. 261 കോടി രൂപയാണ് ധൂം3 യുടെ റെക്കോർഡ്. സൽമാൻ ഖാൻ ചിത്രമായ കിക്ക് 212 കോടിയും ഷാരുഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് 208 കോടിയും നേടിയിരുന്നു.

ചിത്രത്തിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം തുടരവെ ഉത്തർപ്രദേശ്, ബിഹാർ സർക്കാരുകൾ പികെയ്ക്ക് പിന്തുണമായി രംഗത്തെത്തി. ഇരുസംസ്ഥാനങ്ങളിലും ചിത്രത്തിന് വിനോദ നികുതി ഇളവ് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാരാണ് ആദ്യം നികുതി ഇളവ് പ്രഖ്യാപിച്ചത്.

ചിത്രം ഹിന്ദു മതത്തെ അവഹേളിക്കുന്നുവെന്ന് കാട്ടി വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ, ശിവസേന തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.