രൺവീറിന് ശസ്ത്രക്രിയ; ഓപ്പറേഷൻ തീയറ്ററിൽ നിന്നും തത്സമയം ഒരു സെൽഫി

ബോളിവുഡ് താരം രൺവീർ സിങിന് ശസ്ത്രക്രിയ. സഞ്ജയ് ലീല ബൻസാലിന്റെ ബജിറാവോ മസ്താനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് രൺവീറിന് പരിക്കേറ്റത്. കൈയ്ക്ക് സാരമായി പരിക്കറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
 | 

രൺവീറിന് ശസ്ത്രക്രിയ; ഓപ്പറേഷൻ തീയറ്ററിൽ നിന്നും തത്സമയം ഒരു സെൽഫി

മുംബൈ: ബോളിവുഡ് താരം രൺവീർ സിങിന് ശസ്ത്രക്രിയ. സഞ്ജയ് ലീല ബൻസാലിന്റെ ബജിറാവോ മസ്താനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് രൺവീറിന് പരിക്കേറ്റത്. കൈയ്ക്ക് സാരമായി പരിക്കറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം ഓപ്പറേഷൻ തീയറ്ററിൽ നിന്നുള്ള ഒരു ചിത്രം രൺവീർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. മൂന്നാഴ്ചത്തെ ബെഡ് റെസ്റ്റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

ഒരു മാസം മുൻപായിരുന്നു രൺവീറിന് പരിക്കേറ്റത്. ട്വിറ്ററിലൂടെ പരിക്കറ്റ വിവരം രൺവീർ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.