ഏറ്റവും ദൈര്‍ഘ്യമേറിയ ഹിന്ദിഗാനത്തില്‍ സല്‍മാന്‍ ഖാന്‍ ചുവടുവയക്കും

സൂരജ് ഭരജാത്യയുടെ പുതിയ ചിത്രമായ പ്രേം രത്തന് ധന് പായോയിലെ 13 മിനിറ്റ് ദൈര്ഘ്യമുള്ള ഗാനത്തില് സല്മാന് ഖാന് നൃത്തച്ചുവടുകളുമായെത്തുന്നു. ഗാനത്തില് ഫുട്ബോള് കളിച്ചു കൊണ്ടായിരിക്കും സല്മാന്റെ വരവ്. ബോളിവുഡിലെ ഏറ്റവും ദൈര്ഘ്യമേറിയ ഗാന രംഗത്തില് കുര്ത്തയും പൈജാമയുമണിഞ്ഞായിരിക്കും സല്മാന്റെ പ്രകടനം.
 | 

ഏറ്റവും ദൈര്‍ഘ്യമേറിയ ഹിന്ദിഗാനത്തില്‍ സല്‍മാന്‍ ഖാന്‍ ചുവടുവയക്കും

 മുംബൈ: സൂരജ് ഭരജാത്യയുടെ പുതിയ ചിത്രമായ പ്രേം രത്തന്‍ ധന്‍ പായോയിലെ 13 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ സല്‍മാന്‍ ഖാന്‍ നൃത്തച്ചുവടുകളുമായെത്തുന്നു. ഗാനത്തില്‍ ഫുട്‌ബോള്‍ കളിച്ചു കൊണ്ടായിരിക്കും സല്‍മാന്റെ വരവ്. ബോളിവുഡിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗാന രംഗത്തില്‍ കുര്‍ത്തയും പൈജാമയുമണിഞ്ഞായിരിക്കും സല്‍മാന്റെ പ്രകടനം.

സോനം കപൂറാണ് ഗാനരംഗത്തില്‍ സല്ലുവിന്റെ ജോഡി. ചിത്രത്തിലെ പ്രധാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ഗാനരംഗത്തില്‍ നീല്‍ നിതിന്‍ മുകേഷ്, സ്വര ഭാസ്‌കര്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നുണ്ട്.

1994 സൂരജ് ഭരജാത്യയുടെ ഹം ആപ്‌കെ ഹേ കോന്‍ എന്ന ചിത്രത്തില്‍ സല്‍മാന്‍ ക്രക്കറ്റ് കളിക്കാരനായെത്തിയിരുന്നു. മേനേ പ്യാര്‍ കിയാ, ഹം സാഥ് സാഥ് ഹേ തുടങ്ങിയവയാണ് സല്ലുവും സൂരജ് ഭരജാത്യയും ഒരുമിച്ച മുന്‍ ചിത്രങ്ങള്‍.