ഹോളിവുഡ് താരം ജോണി ഡെപ്പ് വിവാഹിതനായി

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ താരം ജോണി ഡെപ്പ് വിവാഹിതനായി. മോഡലും നടിയുമായ ആംബർ ഹേർഡാണ് ഡെപ്പിന്റെ വധു. ലോസ് ഏഞ്ചൽസിലെ ഡെപ്പിന്റെ വസതിയിൽ വച്ചായിരുന്നു വിവാഹം.
 | 

ഹോളിവുഡ് താരം ജോണി ഡെപ്പ് വിവാഹിതനായി
ലോസ് ഏഞ്ചൽസ്:
പൈറേറ്റ്‌സ് ഓഫ് ദ കരീബിയൻ താരം ജോണി ഡെപ്പ് വിവാഹിതനായി. മോഡലും നടിയുമായ ആംബർ ഹേർഡാണ് ഡെപ്പിന്റെ വധു. ലോസ് ഏഞ്ചൽസിലെ ഡെപ്പിന്റെ വസതിയിൽ വച്ചായിരുന്നു വിവാഹം.

ഡെപ്പിന്റെ ചാർലി ആൻഡ് ദ ചോക്ലേറ്റ് ഫാക്ടറി, സ്വീനി റ്റോഡ്: ദ ഡെമൺ ബാർബർ ഓഫ് ദ ഫ്‌ളീറ്റ് സ്ട്രീറ്റ് എന്നീ ചിത്രങ്ങൾ പ്രശസ്തമാണ്.

ആംബർ ഹേർഡിന്റെ ആദ്യ വിവാഹവും ജോണി ഡെപ്പിന്റെ രണ്ടാം വിവാഹവുമാണിത്. 52 വയസുകാരനായ ജോണി ഡെപ്പിന്റെ ആദ്യവിവാഹം 1983ൽ ലോറി ആനി എൽസണുമായിട്ടായിരുന്നു. 1985ൽ വിവാഹമോചിതനായി.