അകക്കണ്ണിന്റെ വെളിച്ചത്തില്‍ പാടിയ അനന്യയുടെ ആദ്യ സിനിമാഗാനം പുറത്ത്; വീഡിയോ
പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജിബാലിന്റെ ഈണത്തില്‍ ഒരുങ്ങിയ ആ ഗാനം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.
Jun 22, 2020, 14:37 IST
| 
ഉയരെ എന്ന ചിത്രത്തിലെ നീ മുകിലോ എന്ന ഗാനം അകക്കണ്ണിന്റെ വെളിച്ചത്തില്‍ ആലപിച്ച അനന്യയെ സോഷ്യല്‍ മീഡിയ വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്. ചലച്ചിത്രലോകവും ശ്രദ്ധിച്ച അനന്യയ്ക്ക് അന്നുതന്നെ സിനിമയില്‍ പാടുന്നതിനായി അവസരം ലഭിച്ചിരുന്നു. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജിബാലിന്റെ ഈണത്തില്‍ ഒരുങ്ങിയ ആ ഗാനം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ജയസൂര്യ നായകനാകുന്ന വെള്ളം എന്ന ചിത്രത്തിലെ പുലരിയിലച്ഛന്റെ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.
ജന്മനാ കാഴ്ചശക്തിയില്ലാത്ത നാലാം ക്ലാസുകാരിയായിരുന്ന അനന്യ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്കൊപ്പം ബെഞ്ചിലിരുന്ന പാടിയ പാട്ടായിരുന്നു ആദ്യം വൈറലായത്. വാരം സ്വദേശികളായ പുഷ്പന്-പ്രജിത ദമ്പതികളുടെ ഇളയ മകളാണ് അനന്യ.