അഭിനേതാക്കളായ എസ്.പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി; വീഡിയോ
നടന് എസ്.പി.ശ്രീകുമാറും നടി സ്നേഹ ശ്രീകുമാറും വിവാഹിതരായി.
Dec 11, 2019, 12:55 IST
| 
കൊച്ചി: നടന് എസ്.പി.ശ്രീകുമാറും നടി സ്നേഹ ശ്രീകുമാറും വിവാഹിതരായി. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സീരിയല്‍ സിനിമാ താരങ്ങളായ ഇവര്‍ അടുത്തിടെയാണ് വിവാഹിതരാകുന്നുവെന്ന വിവരം പുറത്തുവിട്ടത്. ലോലിതന്, മണ്ഡോദരി എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയരാണ് ഇരുവരും. നാടക നടന് കൂടിയായ ശ്രീകുമാര്‍ സിനിമകളിലും നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മെമ്മറീസ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് ശ്രദ്ധേയമായത്. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.