ആഷിഖ് അബുവിന്റെ വൈറസ്; റിലീസ് തിയതി പ്രഖ്യാപിച്ചു
കൊച്ചി: നിപ്പ വൈറസ് ബാധ പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തും. മലയാളത്തിലെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബന്, രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാ നമ്പീശന്, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ഇന്ദ്രജിത്ത് സുകുമാരന്‍, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ് എന്നിവരെ കൂടാതെ ഫഹദ് ഫാസിലും ചിത്രത്തില്‍ അഭിനയിക്കും. അതിഥി വേഷത്തിലായിരിക്കും ഫഹദ് എത്തുക.
ആഷിഖ് അബു ഫെയിസ്ബുക്ക് പോസ്റ്റിലാണ് റിലീസ് തിയതി അറിയിച്ചത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മുഹ്സിന് പെരാരി, സുഹാസ്, ഷറഫു എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒപിഎം മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന് ശ്യാം സംഗീതമൊരുക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍. വസ്ത്രാലങ്കാരം സമീറ സനീഷ്.
April 11th 2019. #VirusMovie
Posted by Aashiq Abu on Wednesday, January 30, 2019

