ഐമ വിവാഹിതയാകുന്നു; വരന്‍ നിര്‍മാതാവ് സോഫിയ പോളിന്റെ മകന്‍

ചലച്ചിത്രതാരം ഐമ സെബാസ്റ്റിയന് വിവാഹിതയാകുന്നു. ജേക്കബിന്റെ സ്വര്ഗ്ഗരാജ്യം എന്ന ചിത്രത്തില് നിവിന് പോളിയുടെ അനുജത്തിയായി വന്ന ഐമയുടെ വരന് പ്രമുഖ നിര്മാണക്കമ്പനിയായ വീക്കെന്ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഉടമ സോഫിയ പോളിന്റെ കന് കെവിന് പോള് ആണ്.
 | 

ഐമ വിവാഹിതയാകുന്നു; വരന്‍ നിര്‍മാതാവ് സോഫിയ പോളിന്റെ മകന്‍

കൊച്ചി: ചലച്ചിത്രതാരം ഐമ സെബാസ്റ്റിയന്‍ വിവാഹിതയാകുന്നു. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അനുജത്തിയായി വന്ന ഐമയുടെ വരന്‍ പ്രമുഖ നിര്‍മാണക്കമ്പനിയായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ഉടമ സോഫിയ പോളിന്റെ കന്‍ കെവിന്‍ പോള്‍ ആണ്.

2013ല്‍ മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെയാണ് ഐമ അഭിനയ രംഗത്ത് എത്തുന്നത്. ഈ ചിത്രത്തില്‍ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്. ജേക്കബിന്റ സ്വര്‍ഗ്ഗരാജ്യത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. മോഹന്‍ലാല്‍ അവതരിപ്പിച്ച ഉലഹന്നാന്‍ എന്ന കഥാപാത്രത്തിന്റെ മകളായാണ് അഭിനയിച്ചത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, കാട്പൂക്കുന്ന നേരം തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിക്കുകയും ബാഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന്‍ അന്‍വര്‍ റഷീദിനൊപ്പം നിര്‍മാണത്തില്‍ പങ്കാളിയാകുകയും ചെയ്ത കമ്പനിയാണ് വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്. യുഎഇയില്‍ ജനിച്ചു വളര്‍ന്ന ഐമ ഇപ്പോള്‍ ഷാര്‍ജയിലാണ് താമസം. ദുബായ് മണിപ്പാല്‍ സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ത്ഥിനിയാണ്.