കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പോലീസ്

തൃശൂര്‍: നടന്‍ കലാഭവന് മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന് പോലീസ്. മനുഷ്യാവകാശ കമ്മീഷന് സമപര്പ്പിച്ച റിപ്പോര്ട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. മണിയുടെ മരണകാരണം ഇതുവരെ വ്യക്തമാകാത്ത സാഹചര്യത്തിലാണിത്.
നേരത്തെ മണിയുടെ മരണം സംബന്ധിച്ച് ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കമ്മീഷന്‍ തള്ളിയിരുന്നു. മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയതായി ഡിജിപി കമ്മീഷനെ അറിയിച്ചു. ആത്മഹത്യ, കൊലപാതകം, രാസപദാര്‍ഥം ഉളളില്‍ ചെന്നുള്ള മരണം എന്നീ മൂന്ന് സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്. എന്നാല്‍ മരണകാരണം സ്ഥിരീകരിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി കൊച്ചി അമൃത ആശുപത്രിയില്‍ മരിച്ചത്. മണിയുടെ മരണദിവസം അദ്ദേഹത്തോടൊപ്പം ഔട്ട് ഹൗസായ പാഡിയില്‍ മദ്യപിച്ച സിനിമാതാരങ്ങളായ സാബുമോനും ജാഫര്‍ ഇടുക്കിക്കും മറ്റും മരണത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മണിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

