കുറഞ്ഞ വാക്കുകളിൽ ലാലിന് മമ്മൂട്ടിയുടെ പിന്തുണ

സംഘർഷങ്ങളില്ലാതെ മോഹൻലാലിനെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മമ്മൂട്ടി എറണാകുളം തൃപ്പൂണിത്തുറയിൽ വിളിച്ച ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു സഹപ്രവർത്തകനെന്ന നിലയിൽ മോഹൻലാലിനെ പൂർണമായ പിന്തുണ അറിയിക്കുകയാണ്. വിവാദങ്ങളുടെ പേരിൽ ദേശീയ ഗെയിംസിന്റെ ശോഭ കെടുത്തരുതെന്നും മമ്മൂട്ടി പറഞ്ഞു.
 | 

കുറഞ്ഞ വാക്കുകളിൽ ലാലിന് മമ്മൂട്ടിയുടെ പിന്തുണ
കൊച്ചി: 
സംഘർഷങ്ങളില്ലാതെ മോഹൻലാലിനെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മമ്മൂട്ടി എറണാകുളം തൃപ്പൂണിത്തുറയിൽ വിളിച്ച ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു സഹപ്രവർത്തകനെന്ന നിലയിൽ മോഹൻലാലിനെ പൂർണമായ പിന്തുണ അറിയിക്കുകയാണ്. വിവാദങ്ങളുടെ പേരിൽ ദേശീയ ഗെയിംസിന്റെ ശോഭ കെടുത്തരുതെന്നും മമ്മൂട്ടി പറഞ്ഞു. മോഹൻലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകർ തുടർന്ന് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയെങ്കിലും ഇതിന് ചെവി നൽകാതെ മമ്മൂട്ടി ഹാളിൽ നിന്ന പുറത്തേക്ക് പോവുകയായിരുന്നു. തനിക്ക് മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച് നടത്തിയ വാർത്താ സമ്മേളനത്തിന് വലിയ മാധ്യമസംഘം എത്തിയിരുന്നെങ്കിലും രണ്ട് മിനിറ്റ് കൊണ്ട് പൂർത്തിയായ പരിപാടി അവരെ നിരാശരാക്കി.