കോവിഡ് കാലം ടെക്നീഷ്യന്മാര്ക്ക് സമ്മാനിച്ച പുതുമയാര്‍ന്ന യൂണിഫോം; ‘നിഴല്‍’ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് വിനോദ് കോവൂര്‍

ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മലയാള സിനിമാലോകം ഉണര്‍വിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒരുപിടി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ദൃശ്യം 2 ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങള്‍ എന്നും വാര്‍ത്തകളിലും നിറയുകയാണ്. ആ ഗണത്തിലേക്ക് ചേരുകയാണ് അപ്പു ഭട്ടതിരിയുടെ നിഴല്‍ എന്ന കുഞ്ചാക്കോ ബോബന്, നയന്‍താര ചിത്രം. കഴിഞ്ഞ ദിവസം ചിത്രീകരണം ആരംഭിച്ച ഈ ത്രില്ലര്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് നടന് വിനോദ് കോവൂര്‍.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് എന്നതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ മാസ്കും ഫെയിസ് ഷീല്‍ഡും പിപിഇ കിറ്റുമൊക്കെ ധരിച്ചാണ് ലൊക്കേഷനില്‍ നില്‍ക്കുന്നത്. കോവിഡ് കാലം ടെക്നീഷ്യന്മാര്ക്ക് സമ്മാനിച്ച പുതുമയാര്‍ന്ന യൂണിഫോം എന്ന് വിനോദ് കോവൂര്‍ ഫെയിസ്ബുക്കില് ഇതിനെക്കുറിച്ച് പറയുന്നു.
ഇന്ന് ഷൂട്ടിംഗില്‍ പ്രവേശിക്കാന്‍ ഇന്നലെ നടത്തിയ കോവിഡ് ടെസ്റ്റ് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. റിസള്‍ട്ടറിയാന്‍ ഹൃദയമിടിപ്പോടെ കാത്തിരുന്ന 4 മണിക്കൂര്‍, ഒടുവില്‍ റിസള്‍ട്ട് വന്നു ജീവിതത്തില്‍ എപ്പോഴും പൊസിറ്റീവ് ആയി ഇരിക്കുന്ന ഞാന്‍ നെഗറ്റീവ് ആണെന്ന്. എസ്എസ്എല്‍സി പരീക്ഷയുടെ റിസള്‍ട്ട് അറിഞ്ഞതിനേക്കാള്‍ സന്തോഷമായിരുന്നു ആ നിമിഷത്തില്‍. ഈ സിനിമയുടെ ലൊക്കേഷനിലുള്ള എല്ലാവരും കോവിഡ് ടെസ്റ്റ് കഴിഞ്ഞ് റിസള്‍ട്ട് നെഗറ്റീവ് എന്നറിഞ്ഞിട്ടാണ് എത്തിയിരിക്കുന്നതെന്നും വിനോദ് കൂട്ടിച്ചേര്‍ക്കുന്നു.
പോസ്റ്റ് വായിക്കാം
എറണാംകുളത്ത് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച .അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യ…
Posted by Vinod Kovoor on Thursday, October 22, 2020