ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

കൊച്ചി: ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ദുബായിയില്‍ സ്ഥിരതാമസമാക്കിയ കൊല്ലം സ്വദേശി ജിജിന് ജഹാംഗീര്‍ ആണ് വരന്. കൊമേഴ്സ്യല്‍ പൈലറ്റാണ് ജിജിന്. കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.
അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം. ശ്രീലക്ഷ്മിയുടെ എറണാകുളത്തെ കോളേജ് പഠനകാലത്ത് ജിജിന്റെ കുടുംബംഅയല്വാസികളായിരുന്നു. ഈ സമയത്താണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും.
അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് ക്ഷണം. ടെലിവിഷന്‍ അവതാരകയും താരവുമായിരുന്ന ശ്രീലക്ഷ്മിക്കൊപ്പം ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്, സാബുമോന്, ദിയ സന തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
ഹൈബി ഈഡന് എംപി, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവരും വിവാദത്തില്‍ പങ്കെടുത്തു.