ടേക്ക് ഓഫിന് ശേഷം സസ്പെന്‍സ് ത്രില്ലറുമായി മഹേഷ് നാരായണന്; സീ യൂ സൂണ്‍ ട്രെയിലര്‍ പുറത്ത്

ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന സീ യൂ സൂണ്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പൂര്‍ണ്ണമായും പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചിത്രീകരണം. പൂര്‍ണ്ണമായും ഐഫോണില്‍ ചിത്രീകരിച്ച ചിത്രം സെപ്റ്റംബര്‍ ഒന്നിന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഫഹദ് ഫാസില്‍, റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന്, മാലാ പാര്‍വതി, സൈജു കുറുപ്പ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ചിത്രീകരണം. മഹേഷ് നാരായണന്റെ മാലിക് എന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്നതാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചിരുന്നു. പിന്നീടാണ് സീ യൂ സൂണ്‍ ആരംഭിച്ചത്. സസ്പെന്‍സ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
ട്രെയിലര്‍ കാണാം