തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു

കൊച്ചി: തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അന്തരിച്ചു. തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ഇടുപ്പ് മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ജൂബിലി മിഷന് ആശുപത്രിയിലേക്ക് മാറ്റിയത്. അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ തുടരുന്നതിനിടെയാണ് മരണം.
ചോക്കളേറ്റ് എന്ന പ്രിഥ്വിരാജ് ചിത്രത്തിന് വേണ്ടി സേതുവിനൊപ്പം തിരക്കഥയെഴുതിക്കൊണ്ടാണ് സച്ചി സിനിമയില്‍ എത്തിയത്. പിന്നീട് റോബിന്‍ഹുഡ്, മെയ്ക്കപ്പ്മാന്‍, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായത്.
ഷെര്‍ലക് ടോംസ്, ചേട്ടായീസ്, രാമലീല തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥയൊരുക്കി. പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അനാര്‍ക്കലിയാണ് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അയ്യപ്പനും കോശിയുമാണ് രണ്ടാമത്തെ ചിത്രം.