ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് പ്രോസിക്യൂഷന്; വിധി ശനിയാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കരുതെന്ന് പ്രോസിക്യൂഷന്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ദിലീപ് നല്കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന് കോടതിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ദിലീപിനെ വിചാരണ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും കോടതിയില്‍ പ്രോസിക്യൂഷന് രേഖാമൂലം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിടുതല്‍ ഹര്‍ജിയില്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ജനുവരി നാലിന് വിധി പറയും. നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ വിചാരണയുടെ പ്രാരംഭ നടപടികള്‍ ഇപ്പോള്‍ കോടതിയില്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായാണ് ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കോടതി നേരത്തെ ദിലീപിനോട് ആവശ്യപ്പെട്ടിരുന്നു.
കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് കോടതിയിലെത്തി അഭിഭാഷകന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.