ദൃശ്യ മഹോത്സവത്തിന് തിരി തെളിഞ്ഞു
19-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു. നിശാഗന്ധിയിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടന ചെയ്തു. ഇറ്റാലിയൻ സംവിധായകൻ മാർക്കോ ബലൂച്ചിയാണ് ചടങ്ങിൽ വിശിഷ്ടാതിഥി. ഇറാൻ റിക്ലൂസ് സംവിധാനം ചെയ്ത ഡാൻസിങ് അറബ്സ് ആണ് ഉദ്ഘാടന ചിത്രം. നിശാഗന്ധിയിൽ സിനിമ പ്രദർശിപ്പിക്കുന്നതിനൊപ്പം കൈരളിയിലും ഡാൻസിംഗ് അറബ്സ് പ്രദർശിപ്പിക്കും.
| Dec 12, 2014, 19:02 IST

തിരുവനന്തപുരം: 19-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരിതെളിഞ്ഞു. നിശാഗന്ധിയിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടന ചെയ്തു. ഇറ്റാലിയൻ സംവിധായകൻ മാർക്കോ ബലൂച്ചിയാണ് ചടങ്ങിൽ വിശിഷ്ടാതിഥി. ഇറാൻ റിക്ലൂസ് സംവിധാനം ചെയ്ത ഡാൻസിങ് അറബ്സ് ആണ് ഉദ്ഘാടന ചിത്രം. നിശാഗന്ധിയിൽ സിനിമ പ്രദർശിപ്പിക്കുന്നതിനൊപ്പം കൈരളിയിലും ഡാൻസിംഗ് അറബ്സ് പ്രദർശിപ്പിക്കും.
ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമാ വിഭാഗം, മലയാള സിനിമ ഇന്ന്, ചൈനീസ് ഫ്രഞ്ച് കാഴ്ചകൾ ജൂറി ചിത്രങ്ങൾ, മത്സരവിഭാഗം എന്നീ ഇനങ്ങളിലാണ് പ്രദർശനം. നാളെ 50 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. പതിനൊന്ന് തിയേറ്ററുകളിലായി 140-ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. 14 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോകസിനിമാ വിഭാഗത്തിൽ 37 രാജ്യങ്ങളിൽനിന്ന് 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും.

