നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതനായി; വീഡിയോ
തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതനായി.
Feb 2, 2020, 11:44 IST
| 
തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതനായി. ഐശ്വര്യയാണ് വധു. സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ബാലനടനായി അഭിനയരംഗത്തെത്തിയ വിഷ്ണു 2015ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി പുതിയ വേഷത്തില്‍ എത്തി. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിക്കുകയും നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങൡ എത്തുകയും ചെയ്തു. കട്ടപ്പനയിലെ ഋത്വിക് റോഷന്, വികടകുമാരന്, നിത്യഹരിതനായകന് തുടങ്ങിയ ചിത്രങ്ങളില്‍ നായകനായും എത്തി. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദര്‍ ആണ് വിഷ്ണുവിന്റെ പുതിയ ചിത്രം.