നടന്‍ ബാലു വര്ഗീസ് വിവാഹിതനാകുന്നു; വധു നടിയും മോഡലുമായ എയ്‌ലീന

കൊച്ചി: നടന്‍ ബാലു വര്ഗീസ് വിവാഹിതനാകുന്നു. മോഡലും നടിയുമായ എയ്ലീന കാതറിന് ആണ് വധു. അടുത്ത മാസം ഇവരുടെ വിവാഹ നിശ്ചയം നടക്കും. ഇന്‍സ്റ്റഗ്രാമിലൂടെ എയ്‌ലീനയാണ് വിവാഹക്കാര്യം പുറത്തു വിട്ടത്. കഴിഞ്ഞ മാസം എയ്‌ലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബാലു വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.
പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയവയാണ് ബാലു വര്‍ഗീസിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ലാല്‍ ജോസ് ചിത്രമായ ചാന്തുപൊട്ടിലൂടെയാണ് ബാലു അഭിനയ രംഗത്തേക്ക് എത്തിയത്. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
റിയാലിറ്റി ഷോകളിലും സൗന്ദര്യ മത്സര വേദികളിലും ശ്രദ്ധേയയായ എയ്‌ലീന മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയവയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.