നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു

നടി ആക്രമണത്തിനിരയായ കേസില് നടന് സിദ്ദിഖിനെ ചോദ്യം ചെയ്തു. ദിലീപിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്തതെന്നാണ് വിവരം. ആലുവ പോലീസ് ക്ലബ്ബില് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ദിലീപിനെ ആദ്യ ഘട്ടത്തില് ചോദ്യം ചെയ്യാന് വിളിച്ചപ്പോള് സിദ്ദിഖും ആലുവ പൊലീസ് ക്ലബ്ബില് എത്തിയിരുന്നു. ദിലീപിനെ ന്യായീകരിച്ച് ഫേസ്ബുക്കിലും സിദ്ദിഖ് പോസ്റ്റുകള് ഇട്ടിരുന്നു.
 | 

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമണത്തിനിരയായ കേസില്‍ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്തു. ദിലീപിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലാണ് സിദ്ദിഖിനെ ചോദ്യം ചെയ്തതെന്നാണ് വിവരം. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ദിലീപിനെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ സിദ്ദിഖും ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. ദിലീപിനെ ന്യായീകരിച്ച് ഫേസ്ബുക്കിലും സിദ്ദിഖ് പോസ്റ്റുകള്‍ ഇട്ടിരുന്നു.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ 2013ല്‍ അമ്മ താരനിശയില്‍ പ്രശ്നമുണ്ടായതിനെക്കുറിച്ചാണ് സിദ്ദിഖിനോട് അന്വേഷിച്ചതെന്നാണ് സൂചന. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നമുണ്ടായപ്പോള്‍ ഇവരെ പിടിച്ചു മാറ്റിയത് താനാണെന്ന് സിദ്ദിഖ് പോലീസിനോട് പറഞ്ഞു.