നടി ഗൗതമി നായര്‍ വിവാഹിതയായി; വരന്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍

നടി ഗൗതമി നായര് വിവാഹിതയായി. സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് വരന്. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില് വെച്ചായിരുന്നു വിവാഹം. ദുല്ഖര് സല്മാന്റെയും ഗൗതമി നായരുടെയും ആദ്യ ചിത്രമായ സെക്കന്ഡ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ്.
 | 

നടി ഗൗതമി നായര്‍ വിവാഹിതയായി; വരന്‍ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍

ആലപ്പുഴ: നടി ഗൗതമി നായര്‍ വിവാഹിതയായി. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് വരന്‍. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. ദുല്‍ഖര്‍ സല്‍മാന്റെയും ഗൗതമി നായരുടെയും ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ്.

ശ്രീനാഥിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. തന്റെ വിവാഹം അടുത്തുതന്നെ ഉണ്ടാകുമെന്നും വരന്‍ ചലച്ചിത്ര മേഖലയില്‍ നിന്നുതന്നെയായിരിക്കുമെന്നും ഗൗതമി കഴിഞ്ഞ ദിവസം വെൡപ്പെടുത്തിയിരുന്നു.

സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്ലെയ്സി’ലാണ് ഗൗതമി നായര്‍ ശ്രദ്ധിക്കപ്പെട്ടത്. കൂതറ, ചാപ്റ്റേഴ്സ്, ക്യാമ്പസ് ഡയറി തുടങ്ങിയ ചിത്രങ്ങളിലും ഗൗതമി പ്രത്യക്ഷപ്പെട്ടു. ശ്രീനാഥിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു കൂതറ.