നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി; വീഡിയോ
നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി.
Feb 2, 2020, 13:10 IST
| 
നടി പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പൈലറ്റായി ജോലി ചെയ്യുന്ന വിനീത് മേനോനാണ് വരന്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ പാര്‍വതി നമ്പ്യാര്‍ പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. പട്ടാഭിരാമന്, പുത്തന്‍പണം, മധുരരാജ, രാജമ്മ അറ്റ് യാഹൂ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. വിവാഹ സത്കാരം കൊച്ചിയില്‍ വെച്ച് നടക്കും.