പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല; പ്രതികരണവുമായി ലക്ഷ്മി

സ്വര്ണ്ണക്കടത്തു കേസില് പ്രതിയായ പ്രകാശന് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി.
 | 
പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല; പ്രതികരണവുമായി ലക്ഷ്മി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ പ്രതിയായ പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്‌കറിന്റെ ചില പരിപാടികളുടെ കോ ഓര്‍ഡിനേറ്ററായിരുന്നു ഇയാള്‍ എന്നാണ് പറഞ്ഞത്. പ്രോഗ്രാം മാനേജരായിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നാണ് താന്‍ പറഞ്ഞതെന്നും ലക്ഷ്മി വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ഇപ്പോള്‍ റിമാന്‍ഡിലാണ്.

ബാലഭാസ്‌കറിന്റെ പരിപാടികളുടെ കോ ഓര്‍ഡിനേറ്ററായിരുന്ന പ്രകാശന്‍ തമ്പിയെന്നും അതിനുള്ള പ്രതിഫലം നല്‍കിയിട്ടുണ്ടെന്നുമാണ് ബാലഭാസ്‌കറിന്റെ പേജില്‍ കഴിഞ്ഞ ദിവസം ലക്ഷ്മി കുറിച്ചത്. പ്രകാശന്‍ തമ്പിയെടും വിഷ്ണുവിനെയും സംരക്ഷിക്കാന്‍ ലക്ഷ്മി ശ്രമിക്കുകയാണെന്ന ആരോപണവുമായി ബാലഭാസ്‌കറിന്റെ ബന്ധു രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം.

സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യ പ്രതിയാണ് ഇപ്പോള്‍ ഒളിവിലുള്ള വിഷ്ണു. ഇയാളും ബാലഭാസ്‌കറിന്റെ പരിപാടികളുടെ സംഘാടകനായിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിനു കാരണമായ അപകടത്തില്‍ ഇവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടന്നു വരികയാണ്.