ബിലാലെത്താന് ഇനിയും വൈകും! അമല്‍ നീരദിന്റെ അടുത്ത മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം
അമല്‍ നീരദിന്റെ പുതിയ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.
Feb 7, 2021, 18:32 IST
| 
അമല്‍ നീരദിന്റെ പുതിയ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മമ്മൂട്ടിയുടെ ഫെയിസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആയിരിക്കും അമല്‍ നീരദിന്റെ അടുത്ത മമ്മൂട്ടി ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമോ ഔദ്യോഗിക പ്രതികരണങ്ങളോ ഉണ്ടായിരുന്നില്ല.
നീണ്ട മുടിയും താടിയുമാണ് പോസ്റ്ററില്‍ മമ്മൂട്ടിയുടെ ലുക്ക്. കൊച്ചിയില്‍ ഫെബ്രുവരി ആദ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശ്രീനാഥ് ഭാസി, സൗബിന് ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.