മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം; ക്രിസ്തുമസിന് സിനിമകള്‍ റിലീസ് ചെയ്യില്ല

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന് സംഘടനാ പ്രതിനിധികളുമായി മന്ത്രി എ.കെ. ബാലന് നടത്തിയ ചര്ച്ച പരാജയം. ഇതോടെ ഈ ക്രിസ്തുമസിന് പുതിയ മലയാള ചിത്രങ്ങള് റിലീസ് ചെയ്യില്ലെന്ന് ഉറപ്പായി. തീയേറ്റര് വിഹിതം വര്ദ്ധിപ്പിക്കുന്ന വിഷയത്തില് തീരുമാനമെടുക്കാന് കൂടുതല് സമയം വേണമെന്ന് തിയറ്റര് ഉടമകള് ആവശ്യപ്പെട്ടതോടെയാണ് ചര്ച്ച പരാജയപ്പെട്ടത്.
പാലക്കാട് വടക്കാഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലായിരുന്നു യോഗം. പ്രശ്‌നം പഠിക്കാന്‍ കമ്മിഷനെ നിയമിക്കാമെന്ന മന്ത്രിയുടെ നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടില്ല. ഇതേക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ചര്‍ച്ച പരാജയമായതോടെ ക്രിസ്മസിന് സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചിട്ടുണ്ട്.
ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേങ്ങള്‍, മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജ് ചിത്രം എസ്ര, ജയസൂര്യ ചിത്രം ഫുക്രി എന്നിവയാണ് ക്രിസ്തുമസിന് റിലീസ് ചെയ്യാന്‍ തയ്യാറായിരിക്കുന്നത്.

