മാലിക് ആമസോണ്‍ പ്രൈമില്‍ എത്തുന്നു; റിലീസ് തിയതി പുറത്ത്

ഫഹദ് ഫാസില് നായകനാകുന്ന മാലിക് ആമസോണ് പ്രൈമില് എത്തുന്നു.
 | 
മാലിക് ആമസോണ്‍ പ്രൈമില്‍ എത്തുന്നു; റിലീസ് തിയതി പുറത്ത്

ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക് ആമസോണ്‍ പ്രൈമില്‍ എത്തുന്നു. ജൂലൈ 15ന് ചിത്രം റിലീസ് ചെയ്യും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രം 27 കോടിയോളം രൂപ മുതല്‍ മുടക്കിയാണ് നിര്‍മിച്ചത്. സുലൈമാന്‍ എന്ന 55 വയസുള്ള കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.

സുലൈമാന്റെ 20 വയസു മുതല്‍ 55 വയസു വരെയുള്ള ഗെറ്റപ്പുകളില്‍ ഫഹദ് പ്രത്യക്ഷപ്പെടുന്നു. ഇതിനായി താരം 20 കിലോയോളം ഭാരം കുറച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് തുടങ്ങിയവരും വേഷമിടുന്നു.

ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്. സുഷിന്‍ ശ്യാം സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസാണ് നിര്‍വഹിച്ചിരിക്കുന്നത്.