മോഹന്‍ലാലിനെ നായകനാക്കി പീറ്റര്‍ ഹെയിനിന്റെ സിനിമ വരുന്നു

ഹോളിവുഡിനോട് കിടപിടിക്കുന്ന സൂപ്പര് ആക്ഷന് സീക്വന്സുകളുമായി ഇന്ത്യന് സിനിമയെ വിസ്മയിപ്പിച്ച പീറ്റര് ഹെയിന് സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്നു. ആക്ഷനും കഥയ്ക്കും തുല്യ പ്രാധാന്യമുള്ള ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് പീറ്റര് ഹെയിന് നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മികച്ച ആക്ഷന് സംവിധായകനുള്ള ദേശീയ അവാര്ഡ് സ്വീകരിച്ച ശേഷമാണ് സ്റ്റണ്ട് മാസ്റ്റര് തന്റെ ചിത്രത്തില് കേന്ദ്രകഥാപാത്രമാകുന്നത് മോഹന്ലാലായിരിക്കും എന്ന സൂചന നല്കിയത്.
 | 

മോഹന്‍ലാലിനെ നായകനാക്കി പീറ്റര്‍ ഹെയിനിന്റെ സിനിമ വരുന്നു

ഹോളിവുഡിനോട് കിടപിടിക്കുന്ന സൂപ്പര്‍ ആക്ഷന്‍ സീക്വന്‍സുകളുമായി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച പീറ്റര്‍ ഹെയിന്‍ സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്നു. ആക്ഷനും കഥയ്ക്കും തുല്യ പ്രാധാന്യമുള്ള ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് പീറ്റര്‍ ഹെയിന്‍ നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മികച്ച ആക്ഷന്‍ സംവിധായകനുള്ള ദേശീയ അവാര്‍ഡ് സ്വീകരിച്ച ശേഷമാണ് സ്റ്റണ്ട് മാസ്റ്റര്‍ തന്റെ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാലായിരിക്കും എന്ന സൂചന നല്‍കിയത്.

ചൈനീസ് അടക്കം നാല് ഭാഷകളിലായിരിക്കും സിനിമയെന്നും മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പീറ്റര്‍ പറഞ്ഞു. മഹേഷ് ബാബുവിനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രഫിയാണ് പീറ്റര്‍ ഹെയിന്‍ അവസാനമായി ചെയ്തത്.

മോഹന്‍ലാല്‍ നായകനാകുന്ന വില്ലന്‍ ഒടിയന്‍ എന്നീ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങളും പീറ്റര്‍ ഹെയ്‌നാണ് ഒരുക്കുന്നത്. ഗജിനി ‘യന്തിരന്‍’, ‘പുലിമുരുകന്‍’, ‘ബാഹുബലി’ എന്നീ ചിത്രങ്ങളിലൂടെയാണ് പീറ്റര്‍ ഹെയിന്‍ ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍ രംഗത്ത് താരമായത്. മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തിയ നടനാണെന്നും സംഘട്ടന രംഗങ്ങളില്‍ ലാലിനുള്ള കഴിവ് മികച്ചതാണെന്നും പീറ്റര്‍ ഹെയിന്‍ പറയുന്നു.