റൂമാല്‍ അമ്പിളി; ലാല്‍ബാഗിലെ ആദ്യ ഗാനം പുറത്ത്

ഫോറന്‍സിക്കിന് ശേഷം മമ്ത മോഹന്‍ദാസ് മുഖ്യവേഷത്തില്‍ എത്തുന്ന ലാല്‍ബാഗിലെ ആദ്യഗാനം പുറത്ത്. മമ്ത തന്നെ ആലപിച്ചിരിക്കുന്ന റൂമാലി അമ്പിളി എന്ന ഗാനമാണ് പുറത്തിറങ്ങിയത്. അജീഷ് ദാസന്റെ രചനയില്‍ രാഹുല്‍ രാജ് ഈണം നല്കിയ ഗാനം മമ്തയ്ക്കൊപ്പം സിയ ഉള് ഹഖും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ബംഗളൂരുവില്‍ ചിത്രീകരിച്ചിരിക്കുന്ന ലാല്‍ബാഗില്‍ മമ്തയെ കൂടാതെ രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, രാഹുല്‍ ദേവ് ഷെട്ടി, നന്ദിനി റായ് തുടങ്ങിയവര്‍ വേഷമിട്ടിരിക്കുന്നു.
പ്രശാന്ത് മുരളി പദ്മനാഭന് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പൈസ പൈസ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സെലിബ്സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് ഈ ത്രില്ലറിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോയും എഡിറ്റിംഗ് സുനീഷ് സെബാസ്റ്റിയനും നിര്‍വഹിച്ചിരിക്കുന്നു.
ഗാനം കാണാം