സംസ്ഥാനത്ത് 1129 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1129 പേര്‍ക്ക്. ഇവരില്‍ 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്ക രോഗബാധിതരില്‍ 58 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഇന്ന് എട്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണങ്ങള് 81 ആയി.
തിരുവനന്തപുരത്ത് 259 പേര്‍ക്കും കാസര്‍കോട് 153 പേര്‍ക്കും, മലപ്പുറത്ത് 141 പേര്‍ക്കും, കോഴിക്കോട് 95 പേര്‍ക്കും, പത്തനംതിട്ടയില്‍ 85 പേര്‍ക്കും, തൃശൂരില്‍ 76 പേര്‍ക്കും, ആലപ്പുഴയില്‍ 67 പേര്‍ക്കും, എറണാകുളത്ത് 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളില്‍ 47 പേര്‍ക്ക് വീതവും, വയനാട് 46 പേര്‍ക്കും, കൊല്ലത്ത് 35 പേര്‍ക്കും, ഇടുക്കിയില്‍ 14 പേര്‍ക്കും, കണ്ണൂരില്‍ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 492 ആയി.