സ്റ്റാര്‍ മാജിക്കിലെ ‘ലാലപ്പന്’ പ്രയോഗം; മോഹന്‍ലാല്‍ ആരാധകരോട് ക്ഷമ ചോദിച്ച് ജോബി പാലാ

കൊച്ചി: ഫ്ളവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ നടത്തിയ പ്രയോഗം മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ച സംഭവത്തില്‍ ക്ഷമാപണവുമായി മിമിക്രി കലാകാരന് ജോബി പാലാ. പരിപാടിയുടെ ഇന്‍ട്രോ സ്കിറ്റിലെ പ്രകടനത്തില്‍ ‘നെഞ്ചിനകത്ത് ലാലപ്പന്’ എന്ന് പറഞ്ഞതിനെതിരെയാണ് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്. ഫാന്‍ഫൈറ്റ് പേജുകളില്‍ മറ്റു താരങ്ങളുടെ ഫാന്‍സ് മോഹന്‍ലാലിനെ പരിഹസിക്കുന്ന പ്രയോഗമാണ് ജോബി പ്രയോഗിച്ചത്. ഇതേക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഒരു ചെറിയ കലാകാരന് പറ്റിയ അബദ്ധമായി ഇതിനെ കാണണമെന്നും ജോബി പറഞ്ഞു.
ജോബിക്ക് പറയാനുള്ളത് എന്ന ക്യാപ്ഷനില്‍ ഫ്ളവേഴ്സ് ടിവിയുടെ ഫെയിസ്ബുക്ക് പേജിലാണ് ക്ഷമാപണ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ജോബിയുടെ പ്രയോഗം വിവാദമായതിന് പിന്നാലെ ഫ്ളവേഴ്സ് ടിവി സിഇഒ നേരത്തേ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. ജോബിയുടെ ക്ഷമാപണത്തിന്റെ കമന്റ് ബോക്സിലും ഫാന്‍സിന്റെ രോഷം തിളയ്ക്കുകയാണ്.
വീഡിയോ കാണാം
Posted by Flowers TV on Sunday, August 16, 2020