‘നല്ല വെയില്‍’; പദ്മരാജന്റെ കഥ വീണ്ടും സിനിമയാകുന്നു
പി.പദ്മരാജന്റെ കഥ വീണ്ടും സിനിമയാകുന്നു.
Jan 23, 2020, 12:47 IST
| 
പി.പദ്മരാജന്റെ കഥ വീണ്ടും സിനിമയാകുന്നു. പദ്മരാജന്റെ വെയിലില്‍ ദൂരെ എന്ന ചെറുകഥ നല്ല വെയില്‍ എന്ന പേരിലാണ് സിനിമയാകുന്നത്. വണ്‍ലൈന്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം വിജയകുമാര്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്നു. മാധവന്‍, സുധി കോപ്പ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ താരനിര്‍ണയ ജോലികള്‍ പുരോഗമിക്കുകയാണ്. വരുന്ന മെയ് മാസം പദ്മരാജന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ നാടായ ഓണാട്ടുകരയില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. വിജയകുമാര്‍ പ്രഭാകരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബിജിബാല്‍ സംഗീത സംവിധാനവും ജോമോന്‍ തോമസ് ഛായാഗ്രഹണവും നിര്‍വഹിക്കും. സൗണ്ട് ഡിസൈന്‍:പ്രമോദ് തോമസ്, വസ്ത്രാലങ്കാരം:ദീപ്തി അനുരാഗ്.