‘ലബ്ബൈക്കള്ളാഹ്’; ഷെയ്ന്‍ നിഗം ചിത്രം വലിയപെരുന്നാളിന്റെ ഗാനം പുറത്ത്; വീഡിയോ
ക്രിസ്മസിന് റിലീസ് ചെയ്യപ്പെടുന്ന ഷെയ്ന് നിഗം ചിത്രം വലിയപെരുന്നാളിന്റെ രണ്ടാമത്തെ ഗാനം പുറത്ത്.
Dec 5, 2019, 18:28 IST
| 
ക്രിസ്മസിന് റിലീസ് ചെയ്യപ്പെടുന്ന ഷെയ്ന് നിഗം ചിത്രം വലിയപെരുന്നാളിന്റെ രണ്ടാമത്തെ ഗാനം പുറത്ത്. ലബ്ബൈക്കള്ളാഹ് എന്ന ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയത്. കെ.വി.അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍ രചിച്ച മാപ്പിളപ്പാട്ട് റെക്‌സ് വിജയന്റെ ഈണത്തില്‍ സൂരജ് സന്തോഷ്, ഇമാം മജ്ബൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദും മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഡിമല്‍ ഡെന്നീസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബര്‍ 20ന് തീയേറ്ററുകളില്‍ എത്തും.