”ചിലപ്പോള്‍ സമാധാനമായിരിക്കും ശരിയേക്കാള്‍ നല്ലത്”; ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ഭാമ

ചിലപ്പോള്‍ സമാധാനമായിരിക്കും ശരിയേക്കാള്‍ നല്ലതെന്ന് നടി ഭാമ. നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പോരാട്ടം സൂക്ഷ്മതയോടെ തെരഞ്ഞെടുക്കുക, ചിലപ്പോള്‍ സമാധാനമായിരിക്കും ശരിയേക്കാള്‍ നല്ലത് എന്നാണ് പോസ്റ്റിലെ വാചകങ്ങള്‍. നടി ആക്രമണത്തിന് ഇരയായ കേസില്‍ കൂറുമാറിയ ശേഷമുള്ള ഭാമയുടെ ആദ്യ സോഷ്യല്‍ മീഡിയ പ്രതികരണമാണ് ഇത്.
ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്ന ഭാമ കോടതിയില്‍ മൊഴി മാറ്റിയതിനെതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു. വിശ്വസ്തയെന്ന് കരുതിയ നടിയില്‍ നിന്ന് ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടായത് ഞെട്ടിച്ചുവെന്ന് രേവതിയുള്പ്പെടെയുള്ളവര് പറഞ്ഞിരുന്നു.
വിമര്‍ശനങ്ങള്‍ ശക്തമായതോടെ ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്ന ഫെയിസ്ബുക്ക് പോസ്റ്റ് ഭാമ നീക്കം ചെയ്തിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയയിലെ കമന്റ് ബോക്സുകളും താരം ഓഫ് ചെയ്തിരുന്നു.