”ലഹരി ഉപയോഗിക്കണ ആരും എന്റെ ഒപ്പം പണിക്കിറങ്ങരുതെന്ന് പറഞ്ഞിട്ടൊള്ളേണാ?” വലിയ പെരുന്നാള്‍ ട്രെയിലര്‍ പുറത്ത്
ഷെയ്ന് നിഗം നായകനാകുന്ന ചിത്രം വലിയപെരുന്നാളിന്റെ ട്രെയിലര്‍ പുറത്ത്.
Dec 14, 2019, 12:31 IST
| 
ഷെയ്ന് നിഗം നായകനാകുന്ന ചിത്രം വലിയപെരുന്നാളിന്റെ ട്രെയിലര്‍ പുറത്ത്. ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലറാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രം ഡിസംബര്‍ 20ന് തീയേറ്ററുകളില്‍ എത്തും. അന്‍വര്‍ റഷീദും മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഡിമല്‍ ഡെന്നീസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തസ്രീഖ് അബ്ദുള്‍ സലാമും ഡിമല്‍ ഡെന്നീസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.