നഗരവാരിധി നടുവിൽ ഞാനിലെ പ്രൊമോ ഗാനം
തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോൻ ഈണം നൽകിയ നഗരവാരിധി നടുവിൽ ഞാനിലെ പ്രൊമോഗാനം പുറത്തിറങ്ങി. ഗോവിന്ദ് മേനോൻ തന്നെ പാടിയിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ്.
നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസനും സംഗീതയും ഒന്നിക്കുന്ന ചിത്രമാണ് നഗരവാരിധി നടുവിൽ ഞാൻ. 2002 ൽ പുറത്തിറങ്ങിയ കനൽകിരീടമായിരുന്നു സംഗീത അവസാനമായി അഭിനയിച്ച മലയാള ചിത്രം. വിവാഹത്തിന് ശേഷം സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന സംഗീതയുടെ തിരിച്ചുവരവ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് ശ്രീനിവാസനാണ്.
സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷിബു ബാലൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നഗരവാരിധി നടുവിൽ ഞാൻ. ശ്രീനിവാസനേയും സംഗീതയേയും കൂടാതെ ഇന്നസെന്റ്, ലാൽ, മനോജ് കെ ജയൻ, വിജയരാഘവൻ, ഭീമൻ രഘു, പാർവ്വതി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇഫോർ എന്റർടെയ്‌മെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

