രസത്തിലെ ആദ്യ ഗാനം
മോഹൻലാൽ ചിത്രം രസത്തിലെ ആദ്യ ഗാനമെത്തി. ധനുമാസ പാലാഴി എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രയാണ്. കാവാലം നാരായണ പണിക്കരുടെ വരികൾക്ക് ജോബ് കുര്യൻ ഈണം പകർന്നിരിക്കുന്നു. ലാലിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, വരുണാ ഷെട്ടി, നെടുമുടി വേണു, ദേവൻ, ജഗദീഷ്, നന്ദു, മൈഥിലി, അംബിക മോഹൻ, രാജേഷ് രാജൻ, ദിലീപ് ശങ്കർ, ആൽബർട്ട് അലക്സ്, സതീഷ് മേനോൻ, നിഹാൽ പിള്ള, ബിന്ദു കെ മേനോൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കാവേരി, അഹം, ജനനി, പകൽ നക്ഷത്രങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രാജീവ് നാഥാണ് രസത്തിന്റെ സംവിധായകൻ. സുധീപ് കുമാറിന്റെ കഥയ്ക്ക്, നെടുമുടി വേണു, രാജീവ് നാഥ്, സുധീപ് കുമാർ തുടങ്ങിയവർ ചേർന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. ഗ്രൂപ്പ് 10, ഛായ ഫിലിംസ് എന്നിവയുടെ ബാനറിൽ ഗ്രൂപ്പ് 10 നിർമ്മിക്കുന്ന ചിത്രം 23ന് തീയേറ്ററിലെത്തും.

