സുവർണ ചകോരം റെഫ്യൂജിയോഡോയ്ക്ക്
19-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അർജന്റീനിയൻ ചിത്രം റെഫ്യൂജിയോഡോ സുവർണ ചകോരത്തിന് അർഹമായി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരത്തിന് ബ്രൈറ്റ് ഡേയുടെ സംവിധായകൻ ഹുസൈൻ ഷഹാബി തെരഞ്ഞെടുക്കപ്പെട്ടു.
| Dec 19, 2014, 17:53 IST

തിരുവനന്തപുരം: 19-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അർജന്റീനിയൻ ചിത്രം റെഫ്യൂജിയോഡോ സുവർണ ചകോരത്തിന് അർഹമായി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരത്തിന് ബ്രൈറ്റ് ഡേയുടെ സംവിധായകൻ ഹുസൈൻ ഷഹാബി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള അവാർഡിന് ജാപ്പനീസ് സംവിധായകൻ ഹിറോഷി ടോഡ അർഹനായി. ‘സമ്മർ ഇൻ ക്യോട്ടോ’ എന്ന ചിത്രമാണ് ടോഡയെ അവാർഡിന് അർഹനാക്കിയത്.
സനിൽ ശശിധരൻ സംവിധാനം ചെയ്ത ഒരാൾപ്പൊക്കം എന്ന ചിത്രം നെറ്റ്പാക്, ഫിപ്രസി പുരസ്കാരങ്ങൾക്ക് അർഹമായി. സഹീർ എന്ന സിനിമ സംവിധാനം ചെയ്ത സിദ്ധാർത്ഥ് ശിവയ്ക്ക് സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് ലഭിച്ചു. നവാഗതനായ സജിൻ ബാബു സംവിധാനം ചെയ്ത ‘അസ്തമയം വരെ’ മേളയിലെ ജനപ്രിയ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.

