പ്രേമം വ്യാജന്‍: പ്രതികളെ പിടികൂടിയത് ഡിജിറ്റല്‍ തെളിവുകളിലൂടെയെന്ന് ഡി.ജി.പി.

പ്രേമം സിനിമയുടെ വ്യാജ പ്രിന്റുകള് ഇന്റര്നെറ്റില് പ്രചരിച്ച സംഭവത്തില് പ്രതിയെ പിടികൂടാന് പോലീസിനെ സഹായിച്ചത് ഡിജിറ്റല് തെളിവുകളെന്ന് ഡി.ജി.പി. കൂടാതെ സെന്സര് ബോര്ഡില് നിന്നും സിനിമയുടെ കോപ്പി ചോര്ത്തിയത് മുതല് ഇന്റര്നെറ്റില് അപ്ലോഡ് ചെയ്തത് വരെയുള്ള പ്രതികളെ അന്വേഷണ സംഘത്തിനു കുറഞ്ഞ സമയത്തിനുള്ളില് തന്നെ തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ടെന്നും ഡി.ജി.പി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
 | 
പ്രേമം വ്യാജന്‍: പ്രതികളെ പിടികൂടിയത് ഡിജിറ്റല്‍ തെളിവുകളിലൂടെയെന്ന് ഡി.ജി.പി.

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജ പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് ഡിജിറ്റല്‍ തെളിവുകളെന്ന് ഡി.ജി.പി. കൂടാതെ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും സിനിമയുടെ കോപ്പി ചോര്‍ത്തിയത് മുതല്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത് വരെയുള്ള പ്രതികളെ അന്വേഷണ സംഘത്തിനു കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തിരിച്ചറിയാനും കഴിഞ്ഞിട്ടുണ്ടെന്നും  ഡി.ജി.പി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടന്നു വരികയാണ്. ഹൈടെക് സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓഫീസര്‍മാരെ കൂടി ഉള്‍പ്പെടുത്തി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

രാജേഷ് നാരായണന്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നാണ് യുട്യൂബിലും, ഫേസ്ബുക്കിലും, കിക്കാസ് ടൊരന്റ് സൈറ്റിലും പ്രേമം അപ്‌ലോഡ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊല്ലം പേരൂര്‍ സ്വദേശി 16 കാരനേയും സഹായിയായ മറ്റു രണ്ടു വിദ്യാര്‍ഥികളെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നും തെളിവുകള്‍ ഉള്‍പ്പെടുന്ന ഹാര്‍ഡ് ഡിസ്‌കും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിരുന്നു. ഈ വിദ്യാര്‍ത്ഥികളുടെ മൊഴി അനുസരിച്ച് വാട്‌സ് ആപ്പ് വഴി എക്‌സെന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍ വഴിയാണ് സെന്‍സര്‍ കോപ്പി പ്രച്ചരിക്കപെട്ടെതെന്നു ബോധ്യമായിട്ടുണ്ടെന്നും ഡി.ജി.പി സെന്‍കുമാര്‍ പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ കരാര്‍ ജീവവനക്കാര്‍ വഴിയാണ് ഇത് പുറത്തു പോയതെന്ന് കണ്ടെത്തി. ഇവിടുത്തെ കരാര്‍ ജീവനക്കാരായ അരുണ്‍ കുമാറിനെയും സഹായിയായി പ്രവര്‍ത്തിച്ച ലിഥിന്‍, കുമാരന്‍, എന്നിവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു. ഇതോടൊപ്പം ഇത് പ്രചരിപ്പിച്ച രഞ്ചു എന്ന വ്യക്തിയേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.