വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടല്‍; സീരിയല്‍ താരം അറസ്റ്റില്‍

വിദ്യാര്ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില് സീരിയല് താരം അറസ്റ്റില്. എം80 മൂസ എന്ന സീരിയലിലൂടെ പ്രശസ്തനായ അതുല് ശ്രീവയാണ് അറസ്റ്റിലായത്. കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ് രണ്ടാം വര്ഷ ബിരുദ വിദ്യാര്ത്ഥിയുടെ പരാതിയില് കോഴിക്കോട് കസബ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുരുവായൂരപ്പന് കോളേജിലെ മൂന്നാം വര്ഷ ബിരുദ വിദ്യാര്ത്ഥിയാണ്.
 | 

വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടല്‍; സീരിയല്‍ താരം അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ സീരിയല്‍ താരം അറസ്റ്റില്‍. എം80 മൂസ എന്ന സീരിയലിലൂടെ പ്രശസ്തനായ അതുല്‍ ശ്രീവയാണ് അറസ്റ്റിലായത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോഴിക്കോട് കസബ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുരുവായൂരപ്പന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

കുരക്ഷേത്ര എന്ന ഗുണ്ടാസംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് ഈ സംഘത്തിന്റെ രീതി. വിസമ്മതിക്കുന്നവരെ ഇവര്‍ മര്‍ദ്ദിച്ചതായും കണ്ടെത്തി. വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിദ്യാര്‍ത്ഥിയോട് പണം ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കേസ്.

പേരാമ്പ്ര സ്വദേശിയായ അതുല്‍ ശ്രീവയ്‌ക്കെതിരെ വധശ്രമം അടക്കുള്ള കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും അതുല്‍ ശ്രീവ പ്രതിയാണ്.